പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. മണ്ണാര്‍ക്കാട് കോടതിപ്പടയിലാണ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിയത്. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.