സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

Update: 2025-06-01 02:16 GMT

വടകര: ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലില്‍ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സര്‍വ്വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു.ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് റഫീഖിനെ മാഹി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നു തലശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.