ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Update: 2025-05-03 02:33 GMT

പരപ്പനങ്ങാടി :മണ്ണട്ടമ്പാറ വട്ടോളിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുത്തരിക്കൽ സ്വദേശി പൂളക്കൽ ഹസ്സൻ (59 ) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.30 ഓടെ കൊടക്കാട് മണ്ണട്ടാംപാറക്ക് സമീപം കുത്തനെയുള്ള ഇറക്കത്തിൽ ഓട്ടോ തെന്നി മറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം പരപ്പനങ്ങാടി പനയത്ത് ഖബർസ്ഥാനിൽ കബറടക്കും