സിംഗപ്പൂര്‍: ഊര്‍ജ്ജ പ്രതിസന്ധിക്കിടയില്‍, ആസ്ട്രേലിയയും സിംഗപ്പൂരും തമ്മില്‍ പ്രധാന കരാറിലെത്തി. തടസ്സമില്ലാത്ത എണ്ണ, വാതക വിതരണം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തിരുമാനം. ഡീസലിന്റെയും എല്‍എന്‍ജിയുടെയും വിതരണത്തെ ഈ കരാര്‍ പ്രത്യേകം പരിഗണിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
ഊര്‍ജ്ജ വിതരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, പരസ്പരം പിന്തുണയ്ക്കുന്നതിനും, ചരക്കുകള്‍ക്ക് സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്ന തരത്തില്‍ വ്യാപാരം തുറന്നിടുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളും പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെയുണ്ടായ ഉൗര്‍ജ്ജക്ഷാമം പരിഹരിക്കലാണ് കരാറിന്റെ ലക്ഷ്യം.