അതുല്യയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

Update: 2025-08-05 10:50 GMT

ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. അതുല്യയടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണ് എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ഈമാസം 19ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷിന്റെ ക്രൂര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അതുല്യയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷിനെതിരേ പോലിസ് കേസെടുത്തിരുന്നു.

Tags: