കോഴിക്കോട്ട് 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Update: 2025-10-01 10:05 GMT

കോഴിക്കോട്: പയ്യാനക്കലില്‍ 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മോഷ്ടിച്ച കാറുമായി എത്തിയ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

മദ്രസ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ കാസര്‍കോഡ് സ്വദേശിയായ സിനാന്‍ അലി കാറില്‍ കയറ്റാന്‍ ശ്രമിച്ചു. പക്ഷേ, കുട്ടി നിലവിളിക്കുന്നതുകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തട്ടിയെടുത്താണ് സിനാന്‍ അലി എത്തിയതെന്ന് മനസിലാവുകയായിരുന്നു. സംഭവത്തില്‍ പോലിസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Tags: