പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചവര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് അഗളി പോലിസ് പിടികൂടിയത്. ചിറ്റൂര്‍ ഉന്നതിയിലെ ഷിജു(19)വിനാണ് കഴിഞ്ഞദിവസം ഇവരില്‍നിന്ന് മര്‍ദനമേറ്റത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്നാണ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ െ്രെഡവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ് ഷിജു പറയുന്നത്.