ഹാപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ മൂന്നു മുസ്‌ലിം യുവാക്കളെ ഹിന്ദുത്വ സംഘം ആക്രമിച്ചു. റോഡിലൂടെ പോവുകയായിരുന്ന വാസിം, റിസ്‌വാന്‍, ആമിര്‍ എന്നിവരെയാണ് പേരുചോദിച്ചതിന് ശേഷം ഇരുമ്പുവടികളും മറ്റും ഉപയോഗിച്ച് മര്‍ദ്ദിച്ചത്. ഗാസിയാബാദിലെ കാല്‍ചിന സ്വദേശിയായ വാസിമിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവത്തില് ദീപക്, നിഖില്‍, ജെ ജെ കാന്ത്, പങ്കജ് എന്നിവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് എസ്പി കുന്‍വാര്‍ ഗ്യാനഞ്ചയ് പറഞ്ഞു.