ഗുരുദേവ് എക്സ്പ്രസില്‍ ടിടിഇക്ക് നേരെ ആക്രമണം

Update: 2025-11-04 04:44 GMT

കൊച്ചി: ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എ സനൂപിനു നേരെയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ നിധിന്‍ ആണ് സനൂപിനെ ആക്രമിച്ചത്.

നാഗര്‍കോവിലില്‍ നിന്നും ഷാലിമാറിലേക്ക് പോയ ഗുരുദേവ് എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ ഇരിങ്ങാലക്കുട സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിതിനെ സനൂപ് കണ്ടത്. ജനറല്‍ ടിക്കറ്റ് ആയതിനാല്‍ നിതിനോട് ജനറല്‍ കംപാര്‍ട്മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതോടെ, ഇയാള്‍ ഇപ്പോള്‍ തന്നെ ഇറങ്ങിയേക്കാമെന്ന് പറഞ്ഞ് സനൂപിന്റെ കൈയ്യില്‍ പിടിച്ച് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ, പുറത്തേക്ക് വീഴാന്‍ പോയ സനൂപ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ പോലിസ് കേസെടുത്തു.

Tags: