എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം; യുവാക്കള്‍ക്കെതിരേ കേസ്

Update: 2025-11-14 05:47 GMT

കാസര്‍കോട്: സംശയകരമായി കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രണ്ടംഗസംഘം. വിദ്യാനഗര്‍ പോലിസ് സ്റ്റേഷനിലെ എസ്‌ഐ വി കെ സുരേഷ്, പൊലീസുകാരായ കെ കൃഷ്ണന്‍, സനീഷ് ജോസഫ് എന്നിവരെയാണ് രണ്ടംഗ സംഘം അക്രമിച്ചത്.

സംഭവത്തില്‍ പോലിസ് കേസെടുത്തു. എസ്‌ഐയുടെ കൈപിടിച്ച് തിരിക്കുകയും കൂടെയുണ്ടായിരുന്ന പോലിസുകാരെ തള്ളി മാറ്റുകയും അസഭ്യം പറയുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തിയതിന്റെ പേരിലും ശാരീരികമായി ആക്രമിച്ചതിന്റെയും പേരിലാണ് കേസെടുത്തത്.

ചെങ്കള നാലാം മൈല്‍ ചേരൂരില്‍ സംശയകരമായി കാണപ്പെട്ട ഒരു യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവ് പോലിസുകാരോട് മോശമായി പെരുമാറിയത്. പിന്നീട് യുവാവ് ഫോണില്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാറില്‍ സ്ഥലത്തെത്തിയ മറ്റൊരു യുവാവ് ഇതു തന്റെ സഹോദരന്‍ അബൂബക്കര്‍ ഷഹീര്‍ ആണെന്നും ഇവനെ ഞാന്‍ കൊണ്ടുപോകുന്നുവെന്നും പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

Tags: