മുസ് ലിം വ്യാപാരിക്കു നേരെ ആക്രണം; കട അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് കര്‍ണിസേന പ്രവര്‍ത്തകര്‍
ലഖ്‌നോ: ഖേര്‍ ഖേരേശ്വര്‍ ധാം സമുച്ചയത്തില്‍ തുണിക്കടയിട്ട മുസ് ലിം യുവാവിനു നേരെ ഹിന്ദുത്വരുടെ ആക്രമണം. കര്‍ണി സേന പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. ശിവരാത്രി ദിനത്തിലായിരുന്നു കര്‍ണിസേന പ്രവര്‍ത്തകര്‍ കടയിലെത്തുകയും യുവാവിനെ ആക്രമിക്കുകയും കടയടച്ചു പൂട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ലോധ പോലിസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട യുവാക്കളെ കസ്റ്റഡിയിലെടുത്തു. കടയുടമയെ കട അടപ്പിക്കാന്‍ പോലിസ് നിര്‍ബന്ധിച്ചു. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ലോധ പോലിസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഹേമന്ത് മാഡി പറഞ്ഞു.