സംബൽപൂർ: ഒഡീഷയിലെ സംബൽപൂരിൽ മദ്റസ അധ്യാപകന് നേരെ ആക്രമണം. 24 വയസുള്ള കാരി മുഹമ്മദ് റിയാസാണ് ആക്രമണത്തിന് ഇരയായത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10 മണിയോടെ ലക്ഷ്മി ടാക്കീസ് ചൗക്കിന് സമീപം ബസ് ഇറങ്ങി റിയാസ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.
നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം റിയാസിനെ തടഞ്ഞു നിർത്തി ഒഡിയയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഒഡിയ കാര്യമായി അറിയില്ലെന്ന് കണ്ടതോടെ മരക്കഷണം ഉപയോഗിച്ച് ആക്രമിച്ചു.
നാട്ടുകാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. റിയാസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റിയാസിൻ്റെ സഹോദരന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.