വിളിച്ചപ്പോള്‍ അടുത്തുവന്നില്ല; വളര്‍ത്തു നായയെ വെട്ടിപരിക്കേല്‍പ്പിച്ചു
ഇടുക്കി: തൊടുപുഴയില്‍ വളര്‍ത്തുനായയെ ഉടമ വെട്ടി പരിക്കേല്‍പ്പിച്ചു. ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലിസ് കേസെടുത്തു. ഷൈജു മദ്യപിച്ചിരിക്കുമ്പോള്‍ നായയെ വിളിച്ചെന്നും നായ വന്നില്ലെന്നും തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.