ദുബൈ: യെമന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. കപ്പലിന് സമീപം സ്‌ഫോടനം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. കപ്പല്‍ അടുത്ത തുറമുഖത്തേക്ക് തിരിച്ചുവിട്ടെന്നും അവരുടെ പ്രസ്താവന പറയുന്നു. ഏദന്‍ തീരത്തുനിന്നും 225 കിലോമീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം. അന്‍സാറുല്ല വിരുദ്ധ വിഭാഗമാണ് യെമന്റെ ഈ ഭാഗത്ത് അധികാരത്തിലുള്ളത്. അതിനാല്‍ തന്നെ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.