കുറ്റ്യാടിയില്‍ അക്യുപങ്ചര്‍ ക്യാംപ് സംഘാടകര്‍ക്കെതിരേ ആക്രമണം

യുവതിക്ക് പരിക്ക്, പോലിസ് കേസെടുത്തു

Update: 2025-11-09 05:19 GMT

കോഴിക്കോട്: കുറ്റ്യാടിയില്‍ അക്യുപങ്ചര്‍ ക്യാംപ് സംഘാടകര്‍ക്കെതിരേ ആക്രമണം. അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്യാംപിലേക്കാണ് ഒരു സംഘമാളുകള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. സംഭവത്തില്‍ പേരാമ്പ്ര സ്വദേശിയായ ഫെമിനക്ക് പരിക്കേറ്റു. അക്യുപങ്ചര്‍ ക്യാംപ് സംഘാടകരുടെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കുറ്റ്യാടിയില്‍ ഒരു യുവതി അക്യുപങ്ചര്‍ ചികില്‍സയിലെ പിഴവിനെ തുടര്‍ന്നു മരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ യുവതിയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.