ജയില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം

Update: 2025-04-08 15:44 GMT

കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ മോഷണക്കേസ് പ്രതികള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറെ ആക്രമിച്ച് കൈ തല്ലിയൊടിച്ചതായി ആരോപണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായ അഖില്‍ മോഹനന്റെ കൈ ഒടിച്ചു എന്നാണ് ആരോപണം. മോഷണക്കേസില്‍ പിടിയിലായ അഖില്‍, അജിത് എന്നിവരാണ് ജയിലില്‍ ആക്രമണം അഴിച്ചു വിട്ടതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. അഖിലും അജിത്തും ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഉദ്യോഗസ്ഥനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ തടവുകാരുടെ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നിയന്ത്രണ അധികാരമുള്ളതിനാല്‍ മറുപക്ഷത്ത് നിന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.