അതിഷി ഡല്‍ഹി പ്രതിപക്ഷ നേതാവ്

Update: 2025-02-23 12:23 GMT

ന്യൂഡല്‍ഹി:ബിജെപി അധികാരത്തിലേറിയ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. ഇന്നു ചേര്‍ന്ന എഎപി നിയമസഭാകക്ഷി യോഗത്തില്‍ സഞ്ജീവ് ഝായാണ് അതിഷിയെ പ്രതിപക്ഷ നേതാവായി നിര്‍ദേശിച്ചത്. ബാക്കിയുള്ളവര്‍ പിന്തുണച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെ തോല്‍പ്പിച്ചാണ് അതിഷി സീറ്റ് നിലനിര്‍ത്തിയത്. കേജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ആം ആദ്മി നേതാക്കള്‍ പരാജയപ്പെട്ടതോടെയാണ് അതിഷിക്കു നറുക്കുവീണത്. ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും.