സംസ്ഥാനത്തെ പോലിസ് തലപ്പത്ത് അഴിച്ചുപണി; എം ആര്‍ അജിത്കുമാര്‍ എക്‌സൈസ് കമ്മീഷണറാകും
തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് തലപ്പത്ത് വലിയ തരത്തിലുള്ള അഴിച്ചുപണി. എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ആയും മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്തക്ക് ഫയര്‍ഫോഴ്‌സ് മേധാവിയായാണ് നിയമനം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയായി മഹിപാല്‍ യാദവിനെ നിയമിച്ചു.
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, തുടങ്ങി ഒട്ടേറെ വിവാദ വിഷയങ്ങളില്‍ നടപടി നേരിട്ട എം ആര്‍ അജിത് കുമാറിന്റെ പേര് സംസ്ഥാന പോലിസ് മേധാവിയാകാനുള്ളവരുടെ സാധ്യതാപട്ടികയിലും ഉണ്ടെന്നാണ് സൂചനകള്‍.