കൊളംബിയന്‍ സൈനിക വിമാനം പെറുവിന് സമീപം തകര്‍ന്നുവീണു: 34 പേര്‍ മരിച്ചു

Update: 2026-03-24 02:35 GMT

ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 34പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാം. അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ വിമാനം 125 പേരുമായി രാജ്യത്തിന്റെ തെക്കന്‍ ആമസോണ്‍ മേഖലയില്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി 130 വിഭാഗത്തില്‍പ്പെട്ട സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിര്‍ത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂര്‍ട്ടോ ലെഗുയിസാമോയിലാണ് സംഭവം. വിമാനം പറന്നുയരുന്നതിനിടെയാണ് തകര്‍ന്നുവീണതെന്നാണ് റിപോര്‍ട്ട്. കൊളംബിയയുടെ പെറുവുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്യൂര്‍ട്ടോ ലെഗുസാമോയ്ക്ക് സമീപം സൈനികരെ കൊണ്ടുപോകുന്നതിനിടെയാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ഹെര്‍ക്കുലീസ് സി 130 എന്ന വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുട്ടുമായോ പ്രവിശ്യയിലെ പോര്‍ട്ടോ ലെഗുയിസാമോ എന്ന നഗരത്തിനു സമീപമാണ് സൈനികരെ കൊണ്ടുപോയിരുന്ന യുഎസ് നിര്‍മിത സി 130 ഹെര്‍ക്കുലീസ് വിമാനം തകര്‍ന്നുവീണത്. ഇതുവരെ പരിക്കേറ്റ 48 പേരെ വിമാനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വ്യോമസേനാ മേധാവി കാര്‍ലോസ് ഫെര്‍ണാണ്ടോ സില്‍വ റുയേഡ അറിയിച്ചു.