ബംഗ്ലാദേശില്‍ കോളജില്‍ സൈനിക വിമാനം വീണു; ഒരു മരണം (വീഡിയോ)

Update: 2025-07-21 10:09 GMT

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ കോളജില്‍ സൈനിക വിമാനം തകര്‍ന്നു വീണു. ഒരാള്‍ മരിച്ചതായും 60 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ഉച്ചയ്ക്ക് 1.06നാണ് സൈനികതാവളത്തില്‍ നിന്നും എഫ്-7 ജെറ്റ് പറന്നുയര്‍ന്നത്. ഇതാണ് മൈല്‍സ്റ്റോണ്‍ കോളജ് ക്യാംപസില്‍ തകര്‍ന്നുവീണത്. കോളജിന് ക്യാമ്പസിലെ മൂന്നു നിലയുള്ള സ്‌കൂള്‍ കെട്ടിടത്തിലാണ് ജെറ്റ് വീണതെന്ന് ഫിസിക്‌സ് അധ്യാപകന്‍ ദി ഡെയ്‌ലി സ്റ്റാര്‍ പത്രത്തോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും രംഗത്തെത്തിയിട്ടുണ്ട്.