നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

Update: 2026-03-23 11:12 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞു. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരം ഉണ്ടാകും. നിലവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 1,259 പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്. 15 ദിവസം കൂടിയെ ഇനി പ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും.

അതേസമയം വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിച്ചവരാകും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം നേടുക. ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ലെന്നും രത്തന്‍ യു ഖേല്‍ക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: