നിയമസഭാ തിരഞ്ഞെടുപ്പ്: 'ഇരവിപുരത്തിന് പകരം കൊല്ലം കിട്ടണമെന്ന് ആവശ്യപ്പെട്ടു'; ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസ് ബുദ്ധിമുട്ട് അറിയിച്ചെന്ന് ഷിബു ബേബി ജോണ്‍

Update: 2026-02-08 16:06 GMT

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്തിന് പകരം കൊല്ലം മണ്ഡലം വേണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇരവിപുരത്തിന് പകരം കൊല്ലം കിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് അതില്‍ ബുദ്ധിമുട്ട് അറിയിച്ചുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ആര്‍എസ്പി ദുര്‍ബലമായ മണ്ഡലങ്ങളില്‍ സദുദ്ദേശത്തോടെയാണ് മാറ്റം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് അവിടെ മല്‍സരിച്ചാല്‍ ഗുണം ചെയ്യും. കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ സീറ്റുകളില്‍ ധാരണയായില്ലെന്ന് ഷിബു ബേബി ജോണ്‍. ആദ്യഘട്ട ചര്‍ച്ച മാത്രമാണ് പൂര്‍ത്തിയായത്. സംഘടനാപരമായി ആര്‍എസ്പി ദുര്‍ബലമായ സ്ഥലങ്ങള്‍, മാറ്റിയെടുത്താല്‍ മുന്നണിക്കാണ് അത് ഗുണം ചെയ്യുക. ചവറയും കൊല്ലവുമാണല്ലോ ആര്‍എസ്പി പരമ്പരാഗതമായി മല്‍സരിച്ചുകൊണ്ടിരുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും ഞങ്ങള്‍ തയാറെടുത്ത് തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും എല്ലാത്തിനും വ്യക്തത വന്നതിനു ശേഷം സ്ഥാനാര്‍ഥി നിര്‍ണയവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

Tags: