വിദ്വേഷ പ്രസംഗം; അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ പരാതി നല്‍കി അസം സിവില്‍ സൊസൈറ്റി

Update: 2026-02-05 06:19 GMT

അസം: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ പരാതി. മുസ്ലീം സമൂഹത്തിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പോലിസ് സ്റ്റേഷനില്‍ രേഖാമൂലം ഹിമന്തെക്കെതിരേ അസം സിവില്‍ സൊസൈറ്റി പരാതി നല്‍കിയത്. പരാതിയോടൊപ്പം 18 പേജുള്ള സത്യവാങ്മൂലം, പത്ര ലേഖനങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് എന്നിവയുമുണ്ട്. ജനുവരി 24 നും 29 നും ഇടയില്‍ മുഖ്യമന്ത്രി ശര്‍മ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബംഗാളി മുസ്ലീങ്ങള്‍ക്കെതിരെ മനപ്പൂര്‍വ്വം വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

അസം സിവില്‍ സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ് ഹാഫിസ് റാഷിദ് അഹമ്മദ് ചൗധരി, എക്സിക്യൂട്ടീവ് പ്രസിഡന്റ് പ്രൊഫസര്‍ അബ്ദുള്‍ മന്നന്‍, എക്സിക്യൂട്ടീവ് അംഗം അബ്ദുര്‍ റഹീം സിക്ദാര്‍ എന്നിവരാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുസമാധാനത്തിനും സാമുദായിക ഐക്യത്തിനും ഭംഗം വരുത്തിയെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 1970, 196, 3020, 299, 353 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും പരാതിക്കാരന്‍ പറയുന്നു.

പൊതു ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ഈ നിയമങ്ങള്‍ പ്രകാരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരേ റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാര്‍ ലതാസാല്‍ പോലിസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജിനോട് അഭ്യര്‍ഥിച്ചു.

Tags: