മഞ്ചേശ്വരത്ത് പോലിസ് ക്വാർട്ടേഴ്സിൽ എഎസ്ഐ മരിച്ച നിലയിൽ

Update: 2025-08-22 06:31 GMT

കാസർഗോഡ്: മഞ്ചേശ്വരത്തെ പോലിസ് ക്വാർട്ടേഴ്സിൽ എഎസ്‌ഐ മധുസൂദനനെ (50) മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ സഹപ്രവർത്തകർ മധുസൂദനൻ താമസിക്കുന്ന പോലിസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വിവരം പോലിസിനും മെഡിക്കൽ സംഘത്തിനും അറിയിക്കുകയായിരുന്നു.

മധുസൂദനന്റെ മൃതദേഹം കാസർഗോഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ, സ്വയംഹത്യയാണെന്നാണ് സംശയിക്കപ്പെടുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പോലിസ് അറിയിച്ചു.

Tags: