പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിച്ച നീക്കത്തില്‍ തൃപ്തിയില്ലെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

Update: 2026-01-29 10:05 GMT

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിച്ച ബജറ്റിനെ സ്വാഗതം ചെയ്ത് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. എന്നാല്‍ തൃപ്തി ഇല്ലെന്നും 21000 രൂപയാണ് ഡിമാന്‍ഡ് ചെയ്തിരുന്നതെന്നും അവര്‍ പറഞ്ഞു.

സമരം ന്യായമാണ് എന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇനിയും സര്‍ക്കാരിന് ആശമാരെ പരിഗണിക്കാന്‍ സമയം ഉണ്ടെന്നും ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പിലെ നിലപാടുകള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്നും ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍ക്കാരിന് എതിരെ പ്രചാരണത്തില്‍ ഇറങ്ങാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ബന്ധിക്കുന്നതാണ്. സമരം തുടരും, സെക്രട്ടറിയേറ്റ് മാര്‍ച്ച് അടുത്ത മാസം സംഘടിപ്പിക്കുമെന്നും ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Tags: