തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, തൊഴില്‍ വിപണിയിലെ പുതിയ മാറ്റങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി ഉദ്യോഗാര്‍ഥികളെ തൊഴില്‍സജ്ജരാക്കുന്ന രണ്ടു പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് അനലിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകളാണ് ആരംഭിച്ചിരിക്കുന്നത്.
കോഴ്‌സുകള്‍ക്ക് അടിസ്ഥാന യോഗ്യതയായി പ്ലസ് ടു നിശ്ചയിച്ചിട്ടുണ്ട്. സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് അനലിസ്റ്റ് കോഴ്‌സിന് പ്രസക്തമായ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സപ്ലൈ ചെയിന്‍ അനലിസ്റ്റ് കോഴ്‌സിന് എന്‍എസ്‌ക്യുഎഫ് ലെവല്‍ 5 അംഗീകാരവും, ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിന് എന്‍എസ്‌ക്യുഎഫ് ലെവല്‍ 4 അംഗീകാരവുമുണ്ട്.
വിദഗ്ധ പരിശീലനത്തിനൊപ്പം, ഇരു കോഴ്‌സുകളിലും പഠിതാക്കള്‍ക്ക് സൗജന്യ പ്ലേസ്‌മെന്റ് ഗ്രൂമിംഗ് സൗകര്യവും അസാപ് കേരള ഒരുക്കുന്നുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.മമെുസലൃമഹമ.ഴീ്.ശി സന്ദര്‍ശിച്ച് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995288833, 9895006316 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.