ആര്യനാട്ട് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി
കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ പേഴുംകട്ടയ്ക്കല്‍ ശ്രീജ എസ് ആണ് മരണപ്പെട്ടത്
തിരുവനന്തപുരം: ആര്യനാട് കോണ്‍ഗ്രസിന്റെ വനിതാ വാര്‍ഡ് മെമ്പര്‍ മരിച്ച നിലയില്‍. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പറായ പേഴുംകട്ടയ്ക്കല്‍ ശ്രീജ എസ്(48) ആണ് മരിച്ചത്. ആസിഡ് കുടിച്ചാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മകളാണ് ശ്രീജയെ മരിച്ച നിലയില്‍ കണ്ടത്.
സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണം. മാസങ്ങള്‍ക്കുമുന്‍പ് ഗുളികകള്‍ കഴിച്ച് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്ക് പണം കൊടുക്കാനുണ്ടെന്നാരോപിച്ച് ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു.
മൃതദേഹം ആര്യനാട് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പോലിസിന്റെ ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.