ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ba**ds of bollywood സീരീസിനെതിരേ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ മുന്‍ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചു. സീരിസില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന വിവരങ്ങളുണ്ടെന്ന് ആരോപിച്ചാണ് രണ്ടുകോടി രൂപ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.
2021 ഒക്ടോബറില്‍ ആര്യന്‍ ഖാനെ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം അറസ്റ്റ് ചെയ്തിരുന്നു. 25 ദിവസം മുംബൈ സെന്‍ട്രല്‍ ജയിലില്‍ കിടന്നതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പിന്നീട് 2022 മെയില്‍ കോടതി ആര്യന്‍ ഖാനെ കുറ്റവിമുക്തനാക്കി.