മദ്യനയ അഴിമതിക്കേസ്: കെജ് രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

Update: 2024-06-19 10:37 GMT

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് കെജ്‌രിവാള്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരായത്. മാര്‍ച്ച് 21നാണ് ഇഡി കെജ് രിവാളിനെ അറസ്റ്റ് ചെയ്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മേയ് 10ന് സുപ്രിംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂണ്‍ രണ്ടിന് കെജ് രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. അനധികൃതമായി ലൈസന്‍സ് നല്‍കാന്‍ എഎപിയിലെ മുതിര്‍ന്ന നേതാക്കള്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.

Tags: