അരവിന്ദ് കെജ് രിവാള്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

Update: 2024-03-22 07:35 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. അല്‍പസയമത്തിനകം ഇഡി കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് ഹരജി പിന്‍വലിച്ചത്.നേരത്തെ, മദ്യനയ കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രിംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം റിട്ട് ഹരജിയുമായാണ് കവിത സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യഹരജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാര്‍ഗങ്ങളുണ്ടെന്നും ആ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.







Tags: