കെജ്‌രിവാളിന്റെ അറസ്റ്റ്; റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍; രാജ്യതലസ്ഥാനത്ത് സംഘര്‍ഷം

Update: 2024-03-22 07:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാര്‍ച്ചിനൊരുങ്ങിയ ആം ആദ്മി പ്രവര്‍ത്തകരെ പോലിസ് തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പോലിസ് വിന്യാസം ശക്തമാക്കി. ഡല്‍ഹി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, അരവിന്ദ് കെജ്രിവാളിനെ ഇഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയ്ക്ക് വിചാരണക്കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.







Tags:    

Similar News