തിരുവനന്തപുരം: ആറ്റിങ്ങലിൽ വയോധിക ഷോക്കേറ്റ് മരിച്ചു.പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി ( 87) ആണ് മരിച്ചത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്.
ഇന്നലെ ഇവർ വീട്ടിലേക്ക് കറൻ്റ് കിട്ടുന്നില്ല എന്ന വിവരം അറിയിക്കാൻ ലിലാമണി ഇലക്ട്രീഷ്യനെ കണ്ടിരുന്നു. ഇതുപ്രകാരം രാവിലെ വീട്ടിലെത്തിയ ഇലക്ട്രീഷ്യൻ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെെദ്യുതി പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ലീലാ മണിക്ക് ഷോക്കേറ്റിരിക്കുന്നത്.