ന്യൂയോർക്ക്: ഓറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ച. ഇന്ത്യൻ സമയം രാവിലെ 10.11ന് ആണ് ആർട്ടെമിസ് എന്ന് പേരിട്ട ദൗത്യത്തിലൂടെ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചത്. 1972ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുന്നത്.
ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ. 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡ് ഘടിപ്പിച്ച റൈസ് എന്ന ചെറുപാവയും സംഘത്തോടൊപ്പമുണ്ട്.
54 വർഷങ്ങൾക്ക് മുമ്പ് അപ്പോളോ 17ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചത്.