പോലിസുകാരെ കയ്യേറ്റം ചെയ്ത കേസ്; ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

Update: 2026-01-29 13:56 GMT

പാലക്കാട്: പോലിസുകാരെ കൈയേറ്റം ചെയ്ത കേസില്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2018ല്‍ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് വാറന്റ്. ഷൊര്‍ണൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുന്‍പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതിയുടെ ഉത്തരവ്.

2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീപീഡന കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലിസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത ഉപരോധിച്ച കേസിന് കോടതി അറസ്റ്റ് വാറന്റ് നല്‍കിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി കഴിഞ്ഞദിവസം പാലക്കാട് കോടതിയില്‍ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു.

Tags: