അറസ്റ്റ് തടഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ അന്വേഷിക്കാന്‍ കര്‍ണാടകയിലേക്കു പോയ കേരള പോലിസ് സംഘം മടങ്ങി
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടിപ്പോയ പോലിസ് സംഘം കേരളത്തിലേക്കു മടങ്ങി. കര്‍ണാടക കേന്ദ്രീകരിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി പോലിസ് സംഘം അന്വേഷണം നടത്തിയിരുന്നത്. 11 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, രണ്ടാമത്തെ കേസില്‍ക്കൂടി മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം. അറസ്റ്റ് തടഞ്ഞെങ്കിലും കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാമത്തെ കേസില്‍ അതിജീവിത ഇതുവരെയും മൊഴി നല്‍കിയിട്ടില്ല. അവരില്‍നിന്നും നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.