പോലിസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

Update: 2025-03-17 02:58 GMT

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയില്‍ പോലിസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സൈനികന്‍ അറസ്റ്റില്‍. ഇന്ത്യന്‍ സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡിലെ സൈനികനായ പര്‍വീന്ദറാണ് അറസ്റ്റിലായിരിക്കുന്നത്. നാലുദിവസം മുമ്പാണ് ഇയാളുടെ ഭാര്യയും ചണ്ഡീഗഡ് പോലിസിലെ കോണ്‍സ്റ്റബിളുമായ സപ്‌നയുടെ മൃതദേഹം കാറില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍വീന്ദറിനെ പോലിസ് പിടികൂടിയത്. സപ്‌നയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ മണ്ഡീപ് ധാണ്ഡ പറഞ്ഞു.