ടോള്‍ പ്ലാസയില്‍ സൈനികന് നേരെ ആക്രമണം: ആറുപേര്‍ അറസ്റ്റില്‍ (വീഡിയോ)

Update: 2025-08-18 12:26 GMT

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തിലെ ടോള്‍ പ്ലാസയില്‍ സൈനികനെ ജീവനക്കാര്‍ മര്‍ദ്ദിച്ചു. അവധി കഴിഞ്ഞ് ഡ്യൂട്ടിയിലേക്ക് മടങ്ങുകയായിരുന്ന കപില്‍ സിങ് എന്നയാളെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ആറ് ടോള്‍ പ്ലാസ ജീവനക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. അഞ്ച് മണിക്കാണ് തനിക്ക് ശ്രീനഗറിലേക്കുള്ള ഫ് ളൈറ്റെന്നും വേഗം കടത്തിവിടണമെന്നും കപില്‍ സിങ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. ഇതോടെ കപില്‍ സിങ് സൈന്യത്തിലെ ഐഡി കാര്‍ഡ് കാണിച്ചു. അതിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആറുപേരെ അറസ്റ്റ് ചെയ്തതെന്ന് എസ്പി രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു.