ഇനി ഏത് അവസ്ഥയിലാണ് അർജുനെ കിട്ടുകയെന്ന് അറിയില്ല, പ്രതീക്ഷ നഷ്ടപ്പെട്ടു; വേദനയോടെ കുടുംബം

Update: 2024-07-22 05:38 GMT

കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുമ്പോള്‍ വേദനയോടെ കുടുംബം. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

അവനെക്കുറിച്ച് ഒരു ചെറിയ തുമ്പെങ്കിലും കിട്ടണം. തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. അവന്‍ ജീവനോടെ ഇല്ലെങ്കിലും തങ്ങളുടെ ഇത്രയുംദിവസത്തെ കാത്തിരിപ്പിനൊരു ഉത്തരം വേണമല്ലോയെന്നും അഞ്ജു പറഞ്ഞു. 

Tags: