കളിക്കുന്നതിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് പത്തൊന്‍പതുകാരന്‍ കുത്തേറ്റു മരിച്ചു

Update: 2025-11-17 14:34 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തൊന്‍പതുകാരന്‍ കുത്തേറ്റു മരിച്ചു. രാജാജി നഗര്‍ സ്വദേശി അലനാണ് മരിച്ചത്. ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ജഗതി കോളനി ചെങ്കല്‍ചൂള(രാജാജി നഗര്‍)വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്‌ക്കെത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്തുണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.