മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു
പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊന്നു. കാളിയപ്പന്‍(60)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ ചിത്ര എന്ന യുവതി അറസ്റ്റിലായി. അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലിസ് പറയുന്നത്.