നെന്മാറ: ആട് വാഴക്കൃഷി തിന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. നെന്മാറ കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാ(55)ണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെ നെന്മാറ പോലിസ് കസ്റ്റഡിയിലെടുത്തു. വാസുവിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ബാബുവിന്റെ വലതുകൈയ്ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോത്തുണ്ടി ജലസേചന കനാലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വാസുവിന്റെ ആടുകള്‍ ഈ വാഴകള്‍ തിന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്.