കൊച്ചി: പച്ചാളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു.പച്ചാളം സ്വദേശി ആല്‍ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടില്‍ വെച്ച് നടന്ന മദ്യപാനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.