തൃശ്ശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്ത (85)അന്തരിച്ചു. ഭാരത സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. 64 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 56 വര്‍ഷമാണ് അദ്ദേഹം ഭാരത സഭയെ നയിച്ചത്.
തൃശ്ശൂര്‍ കിഴക്കേക്കോട്ട മാര്‍ യോഹന്നാന്‍ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കന്‍ കുടുംബത്തില്‍ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിന്റെയും 10 മക്കളില്‍ നാലാമനായി ജനിച്ച അദ്ദേഹം 1968 സെപ്റ്റംബര്‍ 29ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാര്‍ സയ്യാകത്തീഡ്രലില്‍ വെച്ച് സ്ഥാനാരോഹണം ചെയ്തു.
2015ല്‍ മാറന്‍ മാര്‍ ദിന്‍ഹാ നാലാമന്‍ പാത്രിയാര്‍ക്കീസ് കാലം ചെയ്തതിനെത്തുടര്‍ന്ന് പുതിയ പാത്രിയാര്‍ക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചു. യാത്രാവിവരണം, സഭാചരിത്രം തുടങ്ങി എഴുപതിലധികം ഗ്രന്ഥങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു.