ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. പൗരത്വം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.