കൊച്ചി:പാകിസ്താന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ സന്തോഷമെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെ കുറിച്ചുള്ള ചില വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചു ഇനിയും അത് തുടര്‍ന്നുകൊണ്ടിരിക്കും. അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ സാധിക്കില്ല. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇപ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ആരതി പറഞ്ഞു.