കാട്ടാന ആക്രമണം: ആറളത്ത് ഹര്‍ത്താല്‍ തുടങ്ങി; ഇന്ന് സര്‍വ്വകക്ഷി യോഗം

Update: 2025-02-24 00:59 GMT

കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറളത്ത് ഹര്‍ത്താല്‍ തുടങ്ങി. യൂഡിഎഫും ബിജെപിയും എസ്ഡിപിഐയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം, ഫാമിലെ കാട്ടാന ആക്രമണത്തിനു പരിഹാരം കാണുന്നതിന് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരും. ദമ്പതികളുടെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്. ഇന്ന് വൈകുന്നേരം മൂന്നിന് ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍, പോലിസ്, വനം, െ്രെടബല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഇന്നലെ വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് സര്‍വകക്ഷി യോഗം നടത്താന്‍ തീരുമാനിച്ചത്. ആന മതില്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടിആര്‍ഡിഎമ്മിനോട് ആവശ്യപ്പെടുമെന്നും യോഗത്തില്‍ തീരുമാനിച്ചു.