താനൂര്‍: രായിരിമംഗലം എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകന്‍ കെ ടി മുഹമ്മദ് അഷ്‌റഫിന് കോഴിക്കോട് സര്‍വകശാലയില്‍ നിന്നും അറബിസാഹിത്യത്തില്‍ ഡോക്റ്ററേറ്റ് ലഭിച്ചു.മനുഷ്യ ചിന്തയും അറിവും പ്രചോദിപ്പിക്കുന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ പങ്ക് എന്നതായിരുന്നു
ഗവേഷണ വിഷയം. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന് കീഴിലായിരുന്നു ഗവേഷണം. ശാസ്ത്ര പരീക്ഷണം ഖുര്‍ആനിലൂടെ, വിമര്‍ശനങ്ങള്‍ അതിജീവിച്ച മുഹമ്മദ് നബിഎന്നി ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. തേഞ്ഞിപ്പലം കടക്കാട്ടുപ്പാറ സ്വദേശിയാണ്.