ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം; കേസ് ഇന്ന് സുപ്രിംകോടതിയില്‍
തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രിംകോടതിയില്‍. ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവറുടെ ബെഞ്ചാണ് പരിഗണിക്കുക. കേസില്‍ കഴിഞ്ഞദിവസം ചാന്‍സലറായി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സിസ തോമസിനെയും ഡോക്ടര്‍ പ്രിയ ചന്ദ്രനെയും ഇരു സര്‍വകലാശാലകളിലെയും വി സിമാരായി നിയമിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി നല്‍കിയ പേരുകള്‍ സജി ഗോപിനാഥന്റെയും എം എസ് രാജശ്രീയുടെയുമാണെന്നും ഇരുവര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉണ്ടെന്നും ഗവര്‍ണര്‍ പറയുന്നു.
വിസിയായിരുന്ന കാലത്ത് സര്‍വകലാശാലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പട്ടികയില്‍ നിന്ന് സിസാ തോമസിനെ ഒഴിവാക്കിയത്. തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ വൈകുന്നതില്‍ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.