ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റെയില്‍വേയുടെ വിവിധ യൂണിറ്റുകള്‍, ഡിവിഷനുകള്‍, വര്‍ക്ക്‌ഷോപ്പുകളില്‍ അപ്രന്റിസ് പരിശീലനത്തിന് 4116 ഒഴിവുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകള്‍: മെക്കാനിക് ഡീസല്‍, ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റര്‍ (ജനറല്‍), ട്രിമ്മര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫോര്‍ജര്‍ & ഹീറ്റ് ട്രീറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് എക്യുപ്‌മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, റഫ്രിജറേഷന്‍ & എസി മെക്കാനിക്, വയര്‍മാന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്‌റ്റേനോഗ്രാഫര്‍ (ഇംഗ്ലീഷ്/ഹിന്ദി), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, മെക്കാനിക് മെഷിന്‍ ടൂള്‍ മെയിന്റനന്‍സ്.
യോഗ്യത: 50% മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സും അനുബന്ധ ട്രേഡില്‍ ഐടിഐ യോഗ്യതയും നിര്‍ബന്ധം. പ്രായപരിധി 15 മുതല്‍ 24 വയസ്സ്. സംവരണം പ്രകാരം ഇളവ് ലഭിക്കും. സ്‌റ്റൈപെന്‍ഡ് ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ മാര്‍ക്ക് അടിസ്ഥാനമാക്കി.
അപേക്ഷാ ഫീസ്: 100.
കായികതാരങ്ങള്‍ക്ക് 21 ഒഴിവുകള്‍
നോര്‍ത്തേണ്‍ റെയില്‍വേയില്‍ കായികവിഭാഗത്തില്‍ 21 ഒഴിവുകള്‍ കൂടി. ബോക്‌സിങ്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ആര്‍ച്ചറി, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, കബഡി, ഹോക്കി, ഖോഖോ, വോളിബോള്‍, വെയ്റ്റ്‌ലിഫ്റ്റിങ്, ടേബിള്‍ടെന്നീസ് തുടങ്ങിയ ഇനങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കും. ഡിസംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: +2/ബിരുദം. പ്രായം 18 മുതല്‍ 25. സ്‌പോര്‍ട്‌സ് നേട്ടങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍.www.rrcnr.org
സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ 1785 അപ്രന്റിസ് ഒഴിവുകള്‍
കൊല്‍ക്കത്ത ആസ്ഥാനമായ സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പുകളിലും വിവിധ ട്രേഡുകളിലായി 1785 ഒഴിവുകള്‍. ഡിസംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ട്രേഡുകള്‍: ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, മെക്കാനിക് (ഡീസല്‍), മെഷിനിസ്റ്റ്, പെയിന്റര്‍ (ജനറല്‍), റഫ്രിജറേഷന്‍ & എസി, ഇലക്ട്രോണിക് മെക്കാനിക്, കേബിള്‍ ജോയിന്റര്‍/ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, വയര്‍മാന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്‍മാന്‍, ട്രിമ്മര്‍, മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് മെക്കാനിക്ക്, ഫോര്‍ജര്‍ & ഹീറ്റ് ട്രീറ്റര്‍.
യോഗ്യത: 50% മാര്‍ക്കോടെ ടടഘഇയും ഐടിഐ (ചഇഢഠ/ടഇഢഠ). പ്രായം 15 മുതല്‍ 24
സ്‌റ്റൈപെന്‍ഡ് ചട്ടപ്രകാരം. അപേക്ഷ ഫീസ് 100.
SC/ST/ഭിന്നശേഷിക്കാര്‍/സ്ത്രീകള്‍ക്ക് ഫീസില്ല

