പ്രമുഖ വ്യവസായ ഗ്രൂപ്പായ എപിഎം സ്ഥാപനങ്ങളുടെ ഉടമ എ പി മൊയ്തുട്ടി ഹാജി അന്തരിച്ചു
മലപ്പുറം: പൗരപ്രമുഖനും പ്രമുഖ വ്യവസായ ഗ്രൂപ്പായ എപിഎം സ്ഥാപനങ്ങളുടെ ഉടമയുമായ എ പി മൊയ്തുട്ടി ഹാജി അന്തരിച്ചു. തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പരേതനായ അണ്ണച്ചംപള്ളി മമ്മിക്കുട്ടിയുടെ മകനാണ്. മയ്യത്ത് ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് തലക്കടത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യമാര്‍: ഖദീജ, സഫിയ, മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, ഉമ്മര്‍, ഉസ്മാന്‍, മുഹമ്മദലി, ഖദീജ കുട്ടി, ഹാജറ, ഉമൈബ, ആസിയ, നാദിറ.മരുമക്കള്‍: സീനത്ത്, ആസിയ, ഹൈഫ, ലമിയ, കുഞ്ഞാവ ഹാജി, അഷ്‌റഫ്, ഡോക്ടര്‍ ആബിദ് ഹുസൈന്‍, ഖലീല്‍ കുരുക്കള്‍, അംജദ് സിബില്‍.